സഞ്ജയ് ദത്തിൻ്റെ നടത്തം അനുകരിച്ച് ശിൽപ്പ ഷെട്ടി, വീഡിയോ കാണാം

https://www.instagram.com/tv/CTmpTvuK9nr/?utm_medium=copy_link

സൂപ്പർ ഡാൻസർ 4 ന്റെ വരാനിരിക്കുന്ന എപ്പിസോഡിൽ അതിഥിയായി പ്രത്യക്ഷപ്പെടുന്ന സഞ്ജയ് ദത്തിൻ്റെ സിഗ്നേച്ചർ നടത്തം അനുകരിച്ച് അഭിനേത്രി ശിൽപ്പ ഷെട്ടി. സോണി എന്റർടെയ്ൻമെന്റ് ടെലിവിഷൻ ഓൺലൈനിലൂടെ പങ്കുവെച്ച പുതിയ പ്രൊമോഷൻ വീഡിയോയിലാണ് ഷോയുടെ വിധികർത്താക്കളിലൊരാളായ ശിൽപ്പ ഷെട്ടി സൂപ്പർ താരത്തെ അനുകരിക്കുന്നത്. സഞ്ജയ് ദത്ത് സിനിമകളിലെ ഹിറ്റ് ഗാനങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്ന എപ്പിസോഡിൽ മത്സരാർഥികൾ അവതരിപ്പിക്കുന്നത്.

ടീസറിൽ "ടമ്മാ ടമ്മ ലോഗേ" എന്ന ഹിറ്റ് ഗാന രംഗത്തിൽ ഫ്ലോറിന എന്ന മത്സരാർഥിയുടെ പ്രകടനം കാണിക്കുന്നുണ്ട്. 1990 ൽ പുറത്തിറങ്ങിയ 'തനേദാർ' എന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്- മാധുരി ദീക്ഷിത് ജോഡികൾ തകർത്തഭിനയിച്ച ഗാനരംഗമാണത്. ഫ്ലോറിനയുടെ പ്രകടനത്തെ 'അതിഗംഭീരം' എന്നാണ് സഞ്ജയ് വിശേഷിപ്പിക്കുന്നത്. താൻ ഒരു വർഷമെടുത്ത് റിഹേഴ്സൽ ചെയ്ത് അവതരിപ്പിച്ചാലും ഇതേ മട്ടിൽ നൃത്തം ചെയ്യാൻ തനിക്കാവില്ല എന്ന താരത്തിൻ്റെ വാക്കുകൾ ഹർഷാരവത്തോടെയാണ് സ്വീകരിക്കപ്പെടുന്നത്.

ടീസറിൻ്റെ രണ്ടാം പകുതിയിലാണ് സഞ്ജയ് ദത്തിനൊപ്പം ഫ്ലോറിലേക്ക് ഇറങ്ങിവരുന്ന ശിൽപ്പ അദ്ദേഹത്തിൻ്റെ നടത്തം അനുകരിക്കുന്നത്. വിധികർത്താക്കളായ ഗീത കപൂറും അനുരാഗ് ബസുവും അവർക്കൊപ്പം ചേരുന്നുണ്ട്.

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം:

https://www.instagram.com/tv/CTmpTvuK9nr/?utm_medium=copy_link

Related Posts