ശിവസേനയുടെ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു

മുംബൈ: ശിവസേനയുടെ അമ്പും വില്ലും ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി മരവിപ്പിച്ചു. ഇതോടെ മുംബൈയിലെ അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പക്ഷവും ഉദ്ധവ് താക്കറെ പക്ഷവും ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. ഉദ്ധവ് താക്കറെ പക്ഷത്തുനിന്നും എംഎൽഎമാരെ അടർത്തിമാറ്റി ഏക്നാഥ് ഷിൻഡെ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച് നാല് മാസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. യഥാർത്ഥ ശിവസേന ആരാണെന്ന് തീരുമാനിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇടപെടാൻ വിസമ്മതിച്ചു. ഇതേ തുടർന്നാണ് ചിഹ്നം മരവിപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

Related Posts