ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം
ഏങ്ങണ്ടിയൂർ: തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം തുടങ്ങി. ഫെബ്രുവരി 27 ഞായർ വൈകീട്ട് മഹാവിഷ്ണുവിന് പ്രസാദശുദ്ധി, ചതുശുദ്ധി, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തു ഹോമം, ഫെബ്രുവരി 28 തിങ്കൾ ഗണപതിഹോമം, ധാര, നവകം, പഞ്ചകം, പഞ്ചഗവ്യം, ശ്രീഭൂതബലി, വൈകീട്ട് മഹാദേവന് പ്രസാദ ശുദ്ധി, മാർച്ച് 1 ശിവരാത്രി ദിവസം രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതി ഹോമം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ശുദ്ധി, ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് കെ മോഹനൻ പനങ്ങാട്ടിരി ആന്റ് പാർട്ടിയുടെ മേളം, പഞ്ചവാദ്യം, ദീപാരാധന, ചുറ്റുവിളക്ക്, തായമ്പക, പുലർച്ചെ എഴുന്നള്ളിപ്പ് എന്നിവ നടക്കും. ശിവരാത്രി ദിവസം രാവിലെയും വൈകീട്ടും ഏങ്ങണ്ടിയൂർ യൂണിറ്റി കോർണറിൻ്റെ കാവടി വരവും, വൈകീട്ട് 7 മണിക്ക് രഹ്ന മുരളീദാസ് അവതരിപ്പിക്കുന്ന സംഗീതാർച്ചനയും ഉണ്ടായിരിക്കും. ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് ദിവാകരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. മേൽശാന്തിയും ട്രസ്റ്റിയുമായ സജീവ് എമ്പ്രാന്തിരി നേതൃത്വം നൽകും.