റൊണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ ഷോക്കേറ്റു; 3 പേര്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് മേലാമുറിയിൽ പോർച്ചുഗൽ ഫുട്ബോൾ ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ 4 പേർക്ക് ഷോക്കേറ്റു. ഇതിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിപ്പറമ്പ് സ്വദേശികളായ ശ്രീനിവാസൻ, ജഗദീഷ്, സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ലിഫ്റ്റ് ചെയ്യുന്നതിനിടെ കട്ടൗട്ട് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.