യുഎസ് വാൾമാർട്ട് സ്റ്റോറിൽ വെടിവെയ്പ്പ്; നിരവധി പേർക്ക് പരിക്ക്
ന്യൂയോർക്ക്: യുഎസിലെ വെര്‍ജീനയയില്‍ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവെയ്പില്‍ പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. തോക്കുമായെത്തിയ അക്രമി സ്റ്റോറിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇയാൾ വെടിയുതിർത്ത ശേഷം ജീവനൊടുക്കിയതാണോയെന്നത് സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥർ വിവരം നൽകിയിട്ടില്ല. സംഭവത്തോട് വാൾമാർട്ട് കമ്പനിയും ഇതുവരെയും പ്രതികരിച്ചിട്ടില്ല. മൂന്ന് ദിവസത്തിനിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.