റിയാദിൽ ഹ്രസ്വകാല മാധ്യമകോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

2020 ഗ്ലോബൽ മീഡിയയുടെ ജേർണലിസം കോഴ്സ് പാസായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുടുംബ സംഗമവും പ്രൌഡഗംഭീരമായ ചടങ്ങിൽ നടന്നു.

റിയാദ് : പ്രായം വിദ്യ അഭ്യസിക്കുന്നതിനു ഒരു തടസ്സമല്ലെന്നും അറിവുകൾ നേടികൊണ്ടിരിക്കുന്നവർ ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടേ ഇരിക്കും എന്നും ഉള്ള പാത പിന്തുടർന്നുകൊണ്ട് ചേമ്പർ ഓഫ് എഡ്യൂക്കേഷന്റെയും ,ടി.സി.എൻ ഇന്റർനാഷണൽ കോമേഴ്സിന്റെയും ആഭിമുഖ്യത്തിൽ കൾട്ടിവേഴ്സിറ്റി നൽകുന്ന'ഫെല്ലോഷിപ്പ് ഇൻ ജേർണലിസം ആന്റ് മീഡിയ മാനേജ്മെന്റിന്റെ ഹ്രസ്വകാല കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം റിയാദിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

കൊവിഡ് കാലത്തെ സംഘർഷങ്ങളിൽ നിന്നും മാറിനിന്നു കൊണ്ട് ഇത്തരത്തിലൊരു ജേർണലിസം കോഴ്സ്നു നേതൃത്വം കൊടുത്തത് റിയാദിലെ സീനിയർ മാധ്യമ പ്രവർത്തകനും ഇ എം ടി ന്യൂസ്‌ ഡയറക്ടറും ആയ ഉബൈദ് എടവണ്ണ ആയിരുന്നു .

ഡോ .എം ജി എസ് നാരായണൻ, ഡോ.കവിത ബാലകൃഷ്ണൻ, ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്‌, ഡോ. സെബാസ്റ്റിൻ പോൾ, അപർണ്ണ കാർത്തിക - മീഡിയ വൺ, ഡോ. പി കെ. നൗഷാദ്, അഫ്താബ് റഹ്മാൻ- മീഡിയ വൺ, വി. ജെ. നാസറുദ്ധീൻ 24 ന്യൂസ്‌ ചാനൽ, ബഷീർ വള്ളിക്കുന്നു, Dr.മൊഹമ്മദ്‌ അനിൽ, അനഘ, റംഷീദ്, എ .പി,അഹമ്മദ്, നിസാർ സയ്യിദ്, സാജിദ് ആറാട്ടുപുഴ,നജീം കൊച്ചുകലുങ്ക് - മാധ്യമം, മുസാഫിർ തുടങ്ങിയ പ്രഗത്ഭരായ മാധ്യമ പ്രവർത്തകർ ആയിരുന്നു ക്‌ളാസുകൾ നയിച്ചിരുന്നത് എന്നത് ഈ കോഴ്സിന്റെ ഏറ്റവും വലിയ നേട്ടമായി ഓരോ വിദ്യാർത്ഥികളും അവരുടെ അനുഭവങ്ങളിലൂടെ വിവരിച്ചു.

സുലൈമാൻ ഊരകം മലയാളം ന്യൂസ്‌ , ഷിഹാബ് കൊട്ടുകാട് സാമൂഹിക പ്രവർത്തകൻ,ഷംനാദ് കരുനാഗപ്പള്ളി ജീവൻ ന്യൂസ്‌,നാദിർഷാ റഹ്മാൻ വീക്ഷണം ഡയിലി, ജയൻ കൊടുങ്ങല്ലൂർ മലയാളമിത്രം, ഷിബു ഉസ്മാൻ റിയാദ് ഇന്ത്യൻ മീഡിയ ഫോറം, മുജീബ് 24 ചാനൽ തുടങ്ങിയവർ അർഹരായവരെ അനുമോദിച്ചു. തുടർന്ന് സർട്ടിഫിക്കറ്റിന് അർഹരായ നാസർ നാഷ്ക്കോ, കമർബാനു സലാം, ഇബ്രാഹിം സുബ് ഹാൻ, സുരേഷ് ശങ്കർ, ഫിജിന കബീർ, ഇസ്മായിൽ, അഷ്‌റഫ്‌ മേച്ചേരി, സഫീർ അലി, അബാൻ കനിയാൻ, നവാൽ നബീസു, അബ്ദുൽ ബഷീർ എന്നിവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

നാസർ നാഷ്കോ അദ്ധ്യക്ഷനായിരുന്ന യോഗത്തിന് സുരേഷ് ശങ്കർ സ്വാഗതവും, ഇസ്മയിൽ നന്ദിയും പറഞ്ഞു.

ഹിബ അബ്ദുൽ സലാം അവതാരകയായിരുന്നു. മുഹമ്മദ് ഹിലാൽ, ഹസ്ന അബ്ദുൽ സലാം, ഹിബ അബ്ദുൽ സലാം, ഫിജ്ന കബീർ, അനാമിക സുരേഷ് ശങ്കർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

റിയാദിന് വേറിട്ടൊരു അനുഭവം സമ്മാനിച്ച പരിപാടി അവതരണ മികവ് കൊണ്ടും,സംഘാടന മികവ് കൊണ്ടും ഉന്നത നിലവാരം പുലർത്തി.

Related Posts