വിമര്‍ശകരുടെ വായടപ്പിച്ച് നിവിൻ; വ്യത്യസ്ത മേക്കോവറിൽ താരം
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് നിവിൻ പോളി. നിവിൻ പോളിയുടേതായി 'സാറ്റർഡേ നൈറ്റ്' ആണ് അവസാനമായി പ്രദർശനത്തിനെത്തിയത്. സമീപകാലത്ത് വലിയ വിജയങ്ങൾ നേടാൻ നിവിന് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ബോഡി ഷെയ്മിംഗും നേരിടേണ്ടി വന്നിട്ടുണ്ട്. എന്തായാലും നിവിൻ വൻ മേക്കോവറിൽ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്ന ഒരു പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിവിൻ പോളിയുടെ അടുത്തിടെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും താരം തടിച്ച പ്രകൃതത്തിലായിരുന്നു കാണപ്പെട്ടത്. ഇതിന് പിന്നാലെ നിവിൻ പോളിക്കെതിരെ പരിഹാസങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ തടി കുറഞ്ഞ ലുക്കിലുള്ള നിവിൻ പോളിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കാൻ നിവിൻ പോളി വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. റോഷൻ ആൻഡ്രൂസ് ആണ് 'സാറ്റർഡേ നൈറ്റ്' എന്ന ചിത്രം സംവിധാനം ചെയ്തത്. 'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രമാണിത്. നിവിൻ പോളി ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. നവീൻ ഭാസ്കറാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്.