അമ്മ എക്സിക്യൂട്ടീവ് യോഗത്തിൻ്റെ ചിത്രം പങ്കുവെച്ച് ശ്വേതാ മേനോൻ

അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൻ്റെ ചിത്രം പങ്കുവെച്ച് പ്രശസ്ത അഭിനേത്രിയും സംഘടനയുടെ വൈസ് പ്രസിഡണ്ടുമായ ശ്വേത മേനോൻ. എറണാകുളത്തെ ഓഫീസിൽ ചേർന്ന മീറ്റിങ്ങിനിടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ഫോട്ടോയാണ് നടി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്.

ചിത്രത്തിൽ ശ്വേതയ്ക്കൊപ്പം നടനും സംവിധായകനുമായ ലാൽ, നിർമാതാവ് വിജയ് ബാബു, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, സിദ്ദിഖ്, ബാബുരാജ്, സുധീർ കരമന, ടിനി ടോം, മഞ്ജു പിള്ള, സുരഭി ലക്ഷ്മി തുടങ്ങിയവരെ കാണാം. മോഹൻലാൽ ചിത്രത്തിലില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെയും വിവാദങ്ങളുടേയും പശ്ചാത്തലത്തിലാണ് എ എം എം എ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നത് എന്നത് ശ്രദ്ധേയമാണ്. സംഘടനയുടെ പ്രസിഡണ്ടായ മോഹൻലാൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മുതിർന്ന താരങ്ങളെല്ലാം അടുത്തിടെ നടിയെ പിന്തുണച്ചെത്തിയത് പൊതുസമൂഹത്തിൽ വലിയ ചർച്ചയായിരുന്നു.

Related Posts