ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം സിദ്ധിക്ക് പറവൂറിന്
കൊടുങ്ങല്ലൂർ: 2021 ലെ ജേ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി യിലെ ജീവനക്കാരനായ സിദ്ധിക്ക് പറവൂരിന് . ഇന്ത്യൻ പനോരമ മൽസര വിഭാഗത്തിൽ തെരഞ്ഞെടുത്ത താഹിറ എന്ന സിനിമയുടെ തിര്കഥാകൃത്ത് എന്ന നിലയിലാണ് പുരസ്കാരം. ഈ ചിത്രത്തിലെ അഭിനയത്തിന് താഹിറ മികച്ച പുതമുഖ നടിക്കുള്ള പുരസ്കാരവും നേടി.
സിദ്ധിക്കിന്റെ ഭാര്യ ഷഹന എറിയാട് കേരള വർമ സ്കൂളിലെ അധ്യാപകയാണ്. മക്കൾ ഫാത്തിമ മുഹ്ലിസ, ഇഹ്ലാസ് റഹ്മാൻ.