പഞ്ചാബിൽ ജനവിധി അംഗീകരിക്കുന്നതായി സിദ്ദു; ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
പഞ്ചാബിൽ ആം ആദ്മി പാർടിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് നവ് ജോത് സിങ്ങ് സിദ്ദു. സംസ്ഥാനത്ത് ആം ആദ്മി പാർടി നേടിയത് ഗംഭീര വിജയമാണ്. ഉജ്വല വിജയത്തിൽ പാർടിയെ അഭിനന്ദിക്കുന്നു. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദത്തിന് തുല്യമാണെന്നും കോൺഗ്രസ് നേതാവ് ട്വീറ്റിൽ പറയുന്നു.
പഞ്ചാബിൽ കോൺഗ്രസ്സിനെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങും സിദ്ദുവുമായുള്ള പടലപ്പിണക്കമാണ്. അമരീന്ദർ സിങ്ങിന്റെ രാജിയിലും പാർടിയിൽ നിന്നുള്ള പുറത്തു പോക്കിലും കലാശിച്ച ആഭ്യന്തര കലഹങ്ങൾ പാർടിയുടെ അവസാന ശക്തി കേന്ദ്രങ്ങളിൽ ഒന്ന് നഷ്ടപ്പെടുന്നതിലേക്കാണ് നയിച്ചത്.