കുവൈറ്റിൽ കൊവിഡ് കേസിൽ ഗണ്യമായ കുറവ്

കുവൈറ്റ്‌: കുവൈറ്റിലെ പ്രധാന കൊവിഡ് ചികിൽസാ കേന്ദ്രമായ മിഷിരിഫിലെ ഫീൽഡ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു ദിവസമായി ചികിത്സ തേടി രോഗികൾ ആരും തന്നെ എത്തിയിട്ടില്ല എന്ന് ഡയറക്ടർ ഡോ. മുഹമ്മദ് അൽ-ഹുമൈദാൻ അറിയിച്ചു.

രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടതിന്റെ സൂചനയാണു ഇതെന്നും ഈ സാഹചര്യത്തിൽ, ഫീൽഡ് ആശുപത്രിയിലെ പ്രത്യേക കൊവിഡ് വാർഡായ ഹാൾ 8 അടച്ചുപൂട്ടുന്നതായും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇവിടെയുള്ള വാർഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലും കഴിയുന്ന രോഗികളുടെ എണ്ണം ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത്‌ ഇന്നലെ വരെ ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 662 ആയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം 10 ആയും കുറഞ്ഞിട്ടുണ്ട്. നിലവിൽ ഗൾഫ്‌ രാജ്യങ്ങളിൽ ഈ രണ്ട്‌ വിഭാഗത്തിലും ഏറ്റവും കുറവ്‌ രോഗികൾ ഉള്ളതും കുവൈറ്റിലാണ്.

Related Posts