വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി പുതുക്കി പണിത ഇരുപത്തിയഞ്ചാം വാർഷിക സമാപനo ആർച്ച് ബിഷപ്പ് മാർ. ആൻഡ്ര്യൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
വലപ്പാട് :
വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി പുതുക്കി പണിത ഇരുപത്തിയഞ്ചാം വാർഷിക സമാപനo ആർച്ച് ബിഷപ്പ് മാർ.ആൻ ഡ്ര്യൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബാബു അപ്പാടൻ അധ്യക്ഷത വഹിച്ചു.25 പേർക്ക് അയ്യായിരം രൂപയുടെ ധനസഹായം വിതരണം ചെയ്തു. പുതിയതായി നിർമ്മിച്ച കൽക്കുരിശിൻ്റെ സമർപ്പണവും, അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് ഒരു പാവപ്പെട്ടയാൾക്ക് വീട് നിർമ്മിച്ച് നൽകുന്നതിൻ്റെ ശിലയും ആൻഡ്രൂസ് താഴത്ത് ആശീർവദിച്ചു. ഇന്നലെ രാവിലെ 6.45 ന് എത്തിയ ആർച്ച് ബിഷപ്പിനെ യൂണിറ്റ് പ്രസിഡണ്ടുമാരും, പള്ളി ട്രസ്റ്റിമാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കുർബ്ബാനക്ക് ശേഷം ജൂബിലി സമാപന ചടങ്ങുകൾ നിർവ്വഹിച്ചു . ജൂബിലിയുടെ ഭാഗമായി ലക്ഷകണക്കിന് രൂപ ചാരിറ്റിപ്രവർത്തനങ്ങൾക്ക് ചിലവഴിച്ചതിൻ്റെ റിപ്പോർട്ട് എ എൻജി. ജെയ്കോ അവതരിപ്പിച്ചു.