കല്യാണി മേനോൻ അന്തരിച്ചു.
ചെന്നൈ: തെന്നിന്ത്യൻ ഗായിക കല്യാണി മേനോൻ (80) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. രാമു കാര്യാട്ടിന്റെ 'ദ്വീപ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. വിയറ്റ്നാം കോളനിയിലെ 'പവനരച്ചെഴുതുന്നു' ഹിറ്റ് ഗാനം. 90കളിൽ എ ആർ റഹ്മാനൊപ്പം നിരവധി പാട്ടുകൾ പാടി. മലയാളം, തമിഴ് സിനിമകളിൽ പ്രവർത്തിച്ചു. പ്രശസ്ത സംവിധായകൻ രാജീവ് മേനോൻ മകനാണ്.
അലൈപായുതേ,മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ ആര് റഹ്മാന് ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി. 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ 96 ലെ കാതലേ കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്കാര ജേതാവാണ്. ഋതുഭേദകല്പന, ജലശയ്യയില്‍ തളിരമ്പിളി, പവനരച്ചെഴുതുന്നു എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍.