സല്യൂട്ട് ടൂ ലതാജി; 'തേരി ആംഖോം' പാടി ചിത്ര
അന്തരിച്ച വിഖ്യാത ഗായിക ലത മങ്കേഷ്കറിന് ഗാനാഞ്ജലി അർപ്പിച്ച് ഗായിക കെ എസ് ചിത്ര. 1969ൽ പുറത്തിറങ്ങിയ 'ചിരാഗ്' എന്ന ചിത്രത്തിന് വേണ്ടി ലതാ മങ്കേഷ്കർ ആലപിച്ച 'തേരി ആംഖോം' എന്ന ഗാനത്തിന്റെ കവർ വേർഷൻ ആലപിച്ചാണ് ചിത്ര ആദരമർപ്പിച്ചിരിക്കുന്നത്. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
"ഇന്ന് ഇന്ത്യയുടെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സംഗീതത്തെ തലമുറകൾക്കായി നിർവചിച്ച ശബ്ദം. ആത്മാവുള്ള ആ ശബ്ദം കൊണ്ട് ലതാജി പതിറ്റാണ്ടുകളായി നമ്മുടെ ജീവിതത്തെ സമ്പന്നമാക്കി. ആ ലഗസി സമാനതകളില്ലാത്തതാണ്. ശാരീരികമായി ലതാജി നമ്മോടൊപ്പമില്ലെങ്കിലും ആ ശബ്ദം നമ്മൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. മാ സരസ്വതിക്ക് പ്രണാമം. സദ്ഗതി", എന്നാണ് ലതാ മങ്കേഷ്കറുടെ മരണത്തിന് പിന്നാലെ ചിത്ര കുറിച്ചത്.