എന്റെ ഫീനിക്സ് പക്ഷി; ഭാവനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗായിക സയനോര

ഇരയല്ല, അതിജീവിത എന്ന സന്ദേശവുമായി അഞ്ചുവർഷം മുമ്പ് താൻ അനുഭവിച്ച ലൈംഗിക പീഡനത്തെപ്പറ്റി തുറന്നു പറഞ്ഞ് പൊതുസമൂഹത്തിന് മുന്നിലെത്തിയ നടി ഭാവനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രശസ്ത ഗായിക സയനോര ഫിലിപ്പ്. എന്റെ ഫീനിക്സ് പക്ഷി എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സയനോര പങ്കുവെച്ചത്.

ഭാവനയും സയനോരയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നേരത്തെയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പ്രമുഖ മാധ്യമ പ്രവർത്തക ബർക്ക ദത്തിന്റെ വി ദി വിമൺ എന്ന പരിപാടിക്കിടെയാണ് താൻ അനുഭവിച്ച അതിക്രമങ്ങളെയും സിനിമാ മേഖലയിൽ നിന്നുണ്ടായ അവഗണനകളെയും പറ്റി ഭാവന തുറന്നു പറഞ്ഞത്. മലയാള സിനിമയിൽ താൻ തിരിച്ചെത്തും എന്ന പ്രഖ്യാപനവും നടി നടത്തിയിട്ടുണ്ട്.

Related Posts