സിംഗിളായ ജീവനക്കാർക്ക് സിംഗിളായ മേയറുടെ വാലന്‍റൈൻസ് സമ്മാനം

മനില: വാലന്‍റൈൻസ് ദിനത്തിൽ ജോലിക്കെത്തിയ ജനറൽ ലൂണ ടൗൺ ഹാളിലെ സിംഗിളായ ജീവനക്കാർക്ക് അവരുടെ ദിവസ വേതനത്തിന്‍റെ മൂന്നിരട്ടി സമ്മാനമായി നൽകി സിംഗിളായ മേയർ. ഫിലിപ്പീൻസിലെ ക്വെസോൺ പ്രവിശ്യാ മേയർ മാറ്റ് ഫ്ളോറിഡയാണ് ഈ സമ്മാനം നൽകിയത്. ഓർക്കാനും സ്നേഹിക്കാനും ആരെങ്കിലുമുണ്ടെന്ന് സിംഗിൾസിനെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് മാത്രമേ സമ്മാനം ലഭിക്കൂ. ഇത് സ്ഥിരീകരിക്കാൻ വിശദമായ പരിശോധനയുണ്ട്. 289 ജീവനക്കാരിൽ 37 പേർക്ക് ഇത്തവണ പ്രത്യേക വേതനത്തിന് അർഹതയുണ്ട്. ഇതിൽ മൂത്തയാൾക്ക് 64 വയസ്സാണ് പ്രായം. മേയർ സ്വന്തം പോക്കറ്റിൽ നിന്നാണ് ഇതിനുള്ള പണം ചെലവഴിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഫ്ലോറിഡോ ഈ സമ്മാനം നൽകുന്നത്. ഇത് വെറുമൊരു സമ്മാനം മാത്രമല്ല,സിംഗിൾസ് ചെയ്യുന്ന ഓവർടൈം ജോലിക്കുള്ള നന്ദി കൂടിയാണെന്നും അവർ വ്യക്തമാക്കി.



Related Posts