"സർ, റെഡി...വർക്കിനുള്ള സമയമായി, വെയ്റ്റ്, ഞാനൊരു ടൂർണമെന്റ് കളിക്കുകയാണ്..."

'ഒറ്റ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ കുട്ടികളുടെ വീഡിയോ ഗെയിമിൽ മുഴുകിയിരിക്കുന്ന പ്രശസ്ത നടൻ അരവിന്ദ് സ്വാമിയുടെ രസകരമായ ദൃശ്യങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. ദി ചൈൽഡ്-മാൻ അരവിന്ദ് സ്വാമി, മേജർ ടൂർണമെൻ്റ് പ്ലേയർ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ചിത്രീകരണത്തി"സർ, റെഡി...വർക്കിനുള്ള സമയമായി, വെയ്റ്റ്, ഞാനൊരു ടൂർണമെൻ്റ് കളിക്കുകയാണ്..."

'ഒറ്റ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ കുട്ടികളുടെ വീഡിയോ ഗെയിമിൽ മുഴുകിയിരിക്കുന്ന പ്രശസ്ത നടൻ അരവിന്ദ് സ്വാമിയുടെ രസകരമായ ദൃശ്യങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. ദി ചൈൽഡ്-മാൻ അരവിന്ദ് സ്വാമി, മേജർ ടൂർണമെന്റ് പ്ലേയർ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ചിത്രീകരണത്തിന്റെ ഇടവേളയിൽ കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ ക്ലാഷ് റോയലെ ഗെയിമിൽ അഭിരമിച്ചിരിക്കുന്ന അരവിന്ദ് സ്വാമിയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കുഞ്ചാക്കോ പങ്കുവെച്ചത്.

"സർ, വർക്കിനുള്ള സമയമായി" എന്ന് സംവിധായകൻ ഓർമപ്പെടുത്തുമ്പോൾ "വെയ്റ്റ്, ഞാൻ ഒരു ടൂർണമെന്റ് കളിക്കുകയാണ് " എന്ന് നടൻ പറയുന്ന രസകരമായ ദൃശ്യമാണ് വീഡിയോയിൽ കാണുന്നത്.

'തീവണ്ടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടി പി ഫെല്ലിനിയാണ് ത്രില്ലർ ഴോണറിലുള്ള 'ഒറ്റ് ' എന്ന ദ്വിഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായി ഒരേ സമയമാണ് ഒറ്റിന്റെ ചിത്രീകരണം നടക്കുന്നത്. മുംബൈ, കർണാടക, ഗോവ എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ. മുംബൈയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കുഞ്ചാക്കോ പങ്കുവെച്ചത്.

25 വർഷത്തിനു ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഒറ്റിനുണ്ട്. സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ 'ഡാഡി' യാണ് അരവിന്ദ് സ്വാമിയുടെ ആദ്യ മലയാള ചിത്രം. 1996 ൽ റിലീസ് ചെയ്ത ഭരതന്റെ 'ദേവരാഗം' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. മണിരത്നം സംവിധാനം ചെയ്ത 'ദളപതി' യിലൂടെ അഭിനയ രംഗത്ത് ചുവടുവെച്ച അരവിന്ദ് സ്വാമി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ അഭിനേതാവ് കൂടിയാണ്.

തമിഴ് നടൻ ആര്യയും ആഗസ്റ്റ് സിനിമയുടെ ഷാജി നടേശനും ചേർന്ന് നിർമിക്കുന്ന ഒറ്റിന്റെ തിരക്കഥ എസ് സഞ്ജീവിന്റെതാണ്. 'പിറ്റ കാതലു' ഫെയിം ഈഷ റെബ്ബയാണ് നായികാ വേഷത്തിൽ എത്തുന്നത്. പ്രശസ്ത ബോളിവുഡ് നടൻ ജാക്കി ഷ്റോഫും ചിത്രത്തിൽ സുപ്രധാന വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്മാന്റെ അനന്തരവൻ എ എച്ച് കാശിഫ് ആണ് സംഗീതം. ഇടവേളയിൽ കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ ക്ലാഷ് റോയലെ ഗെയിമിൽ അഭിരമിച്ചിരിക്കുന്ന അരവിന്ദ് സ്വാമിയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കുഞ്ചാക്കോ പങ്കുവെച്ചത്.

"സർ, വർക്കിനുള്ള സമയമായി" എന്ന് സംവിധായകൻ ഓർമപ്പെടുത്തുമ്പോൾ "വെയ്റ്റ്, ഞാൻ ഒരു ടൂർണമെന്റ് കളിക്കുകയാണ് " എന്ന് നടൻ പറയുന്ന രസകരമായ ദൃശ്യമാണ് വീഡിയോയിൽ കാണുന്നത്.

'തീവണ്ടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടി പി ഫെല്ലിനിയാണ് ത്രില്ലർ ഴോണറിലുള്ള 'ഒറ്റ് ' എന്ന ദ്വിഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായി ഒരേ സമയമാണ് ഒറ്റിൻ്റെ ചിത്രീകരണം നടക്കുന്നത്. മുംബൈ, കർണാടക, ഗോവ എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ. മുംബൈയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കുഞ്ചാക്കോ പങ്കുവെച്ചത്.

25 വർഷത്തിനു ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഒറ്റിനുണ്ട്. സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ 'ഡാഡി' യാണ് അരവിന്ദ് സ്വാമിയുടെ ആദ്യ മലയാള ചിത്രം. 1996 ൽ റിലീസ് ചെയ്ത ഭരതൻ്റെ 'ദേവരാഗം' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. മണിരത്നം സംവിധാനം ചെയ്ത 'ദളപതി' യിലൂടെ അഭിനയ രംഗത്ത് ചുവടുവെച്ച അരവിന്ദ് സ്വാമി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ അഭിനേതാവ് കൂടിയാണ്.

തമിഴ് നടൻ ആര്യയും ആഗസ്റ്റ് സിനിമയുടെ ഷാജി നടേശനും ചേർന്ന് നിർമിക്കുന്ന ഒറ്റിന്റെ തിരക്കഥ എസ് സഞ്ജീവിന്റെതാണ്. 'പിറ്റ കാതലു' ഫെയിം ഈഷ റെബ്ബയാണ് നായികാ വേഷത്തിൽ എത്തുന്നത്. പ്രശസ്ത ബോളിവുഡ് നടൻ ജാക്കി ഷ്റോഫും ചിത്രത്തിൽ സുപ്രധാന വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്മാൻ്റെ അനന്തരവൻ എ എച്ച് കാശിഫ് ആണ് സംഗീതം.

Related Posts