ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടക്കുമ്പോഴാണ് ജനങ്ങൾ പട്ടിണി കിടക്കുന്നതെന്ന് സീതാറാം യെച്ചൂരി

കേന്ദ്ര ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടന്ന് പുഴുവരിക്കുമ്പോഴാണ് രാജ്യത്തെ ജനങ്ങൾ പട്ടിണി കിടക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആഗോള വിശപ്പ് സൂചികയിൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥിതി എന്നത് നാണക്കേടാണെന്നും യെച്ചൂരി പറഞ്ഞു. കഴിഞ്ഞവർഷത്തെ 94-ാം സ്ഥാനത്തുനിന്നാണ് രാജ്യം പിന്നെയും പിറകോട്ട് പോയത്. രാജ്യത്ത് വിശപ്പിന്റെ അവസ്ഥ അപകടകരമായ സ്ഥിതിയിലാണെന്നാണ് ഇൻഡക്സ് ചൂണ്ടിക്കാട്ടുന്നത്.

2014-ൽ മോദി പ്രധാനമന്ത്രി ആയ സമയത്ത് ഇന്ത്യ 55-ാം സ്ഥാനത്തായിരുന്നു. 2020 ആയപ്പോൾ 94-ാം സ്ഥാനത്തേക്കും ഈ വർഷം 101-ാം സ്ഥാനത്തേക്കും പതിച്ചു. ഇത് നാണക്കേടാണെന്നും യെച്ചൂരി ട്വിറ്ററിൽ കുറിച്ചു. എല്ലാവർക്കും സൗജന്യ ഭക്ഷണ കിറ്റുകൾ നൽകണമെന്നും കേന്ദ്ര സർക്കാരിനോട് യെച്ചൂരി ആവശ്യപ്പെട്ടു

Related Posts