നാടക കലാകാരനായ ശിവൻ ആനവിഴുങ്ങിയെ ആല ചേറ്റുവ വയോജന ക്ഷേമ സമിതിചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു.

വലപ്പാട്: 2015ൽ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് നേടിയ ശിവൻ ആനവിഴുങ്ങിയെ ആല ചേറ്റുവ വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റി സ്വാന്ത്വന സ്പർശത്തിന്റെ ഭാഗമായി ശിവൻ്റെ വീട്ടിലെത്തി ആദരിക്കുകയും സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു. മാനസ്സിക തകരാറുള്ള സഹോദരിയും, അസുഖക്കാരനായ അനുജനും, വിധവയായ അമ്മയും ഉൾപ്പെടുന്നതാണ് ശിവന്റെ കുടുംബം. കൊവിഡ് പ്രതിസന്ധിയിൽ വേദികൾ നഷ്ടപ്പെട്ട ഈ കുടുംബം നിത്യനിദാന ചിലവുകൾക്കും മരുന്നിനും പണമില്ലാതെ ബുദ്ധിമുട്ടുന്ന വിവരം സമിതിയംഗം സീനാ കണ്ണൻ സമിതി സെക്രട്ടറി സജിന പർവ്വിനെ അറിയിച്ചതിനെ തുടർന്നാണ് സമിതി ഇടപ്പെട്ടത് സെക്രട്ടറി സജിന പർവ്വിൻ സഹായധനം ശിവൻ ആനവിഴുങ്ങിക്ക് കൈമാറിയത്. എം സ്വർണ്ണലത ടീച്ചർ പൊന്നാടയണിച്ച് ആദരിച്ച ചടങ്ങിൽ സമിതി ചെയർമാൻ പ്രേംലാൽ വലപ്പാട് അധ്യക്ഷനായി. സമിതി സെക്രട്ടറി സജിനാപർവ്വിൻ, എം സ്വർണ്ണലത ടീച്ചർ, ബിജോഷ് ആനന്ദൻ, ബിജോയ് പി എസ്സ്, കിഷോർ വാഴപ്പിള്ളി, കണ്ണൻ വലപ്പാട് സീമരാജൻ, സീനാ കണ്ണൻ, സിന്ധു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Related Posts