എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേയിൽ തിളങ്ങാൻ ആറ് ഇന്ത്യൻ ചിത്രങ്ങൾ
എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിയുമ്പോൾ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ആറ് ചിത്രങ്ങളാണ് പ്രദർശനത്തിന് തയാറെടുക്കുന്നത്. ഇക്കുറി മത്സരവിഭാഗത്തിൽ മാറ്റുരക്കുന്ന സിനിമകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ചലച്ചിത്രങ്ങൾ ഉണ്ടാകില്ലെന്നും സ്പെഷ്യൽ സ്ട്രീമിങ് വിഭാഗത്തിലടക്കം ഇന്ത്യൻ ചിത്രങ്ങളാണ് മുന്നിൽ നിൽക്കുക.
ക്ലാസിക് വിഭാഗത്തിൽ ഇന്ത്യൻസിനിമയുടെ രണ്ട് കാരണവൻമാരുടെ വിഖ്യാത ചിത്രങ്ങൾ കാണിക്കുന്നുണ്ട്. സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യുമെന്റ്റിയുമുണ്ട്. കൂടാതെ പല ഭാഷകളിലുള്ള ആറ് സിനിമകളുടെ പ്രദർശനം കാനിൽ നടക്കുന്നു.
ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കട്രി ദ നമ്പി എഫക്ട്’ ആണ് അതിലൊന്ന്. തന്റെ ആദ്യ സംവിധാന സംരംഭത്തിൽ പ്രമുഖ നടൻ ആർ മാധവൻ കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഭാര്യയുടെ വേഷത്തിലെത്തുന്നത് സിമ്രാൻ. നമ്പി നാരായണൻ എന്ന പ്രതിഭാശാലിയായ ശാസ്ത്രജ്ഞൻ, അദ്ദേഹത്തിന്റെ് ജീവിതം കീഴ്മേൽ മറിച്ച ചാരക്കേസ്, നിയമപോരാട്ടത്തിന്റെസ നീണ്ട നാൾവഴികൾ. ഹിന്ദി, തമിഴ്. ഇംഗ്ലീഷ് ഭാഷകളിലൊരുക്കുന്ന ചിത്രം മലയാളം തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.
എട്ടുവയസുകാരൻ ‘പൂഞ്ഞാൻ’ ബോട്ട് ജെട്ടിക്ക് അരികിൽ കാണുന്ന അന്ധനായ വൃദ്ധന്റെ വീടുതേടി നടത്തുന്ന യാത്രയാണ് ജയരാജിന്റെ് സിനിമ. നാരായണൻ ചെറുപുഴയും മാസ്റ്റർ ആദിത്യനുമാണ് പ്രധാന താരങ്ങൾ. സഹാനുഭൂതിയും അനുകമ്പയുമാണ് സിനിമ ഓർമിപ്പിക്കുന്നത്. കാഴ്ചപരിമിതിയുള്ള നാരായണൻ ചെറുപുഴ രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകനാണ്. വിനു ആർ നാഥ് ആണ് നിർമാണം.
അചൽ മിശ്രയുടെ ‘ധ്വുയ്ൻ’ പറയുന്നത് ‘പങ്കജിന്റെ’ കഥയാണ്. ദർഭംഗ എന്ന ചെറുപട്ടണത്തിലെ ഒരു നാടകനടനാണ് ‘പങ്കജ്’. അഭിനവ് ഝായും ബിജയ് കുമാർസായും പ്രശാന്ത് റാണെയുമൊക്കെയാണ് പ്രധാന അഭിനേതാക്കൾ.
അസമീസ് സിനിമയുടെ ശബ്‍ദമായി കാനിലെത്തുന്നതിന്റെ് സന്തോഷത്തിലാണ് ‘ബൂംബ റൈഡി’ന്റെി സംവിധായകൻ ബിശ്വജിത്ത് ബോറയും നിർമാതാവ് ലുയ്ത് കുമാർ ബർമനും. അഭിനയിച്ചവർ എല്ലാം അന്നാട്ടുകാർ. സംസാരിക്കുന്നത് ഗ്രാമീണഭാഷ. സിനിമാസങ്കേതത്തിനകത്ത് നിന്ന് ഒരു നാട് സ്വയം വെളിപ്പെടുത്തുന്നു.
ശങ്കർ ശ്രീകുമാറിന്റെ ആദ്യചിത്രമായ ‘ആൽഫ ബീറ്റ ഗാമ’ മനുഷ്യർ നേരിടുന്ന വിട്ടുപോകലിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. നിഷാൻ, അമിത് കുമാർ വസിഷ്‍ഠ്, റീന അഗർവാൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.