ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, ആറ് ഭീകരർ കൊല്ലപ്പെട്ടു
രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ പാകിസ്താൻ പൗരന്മാർ ഉൾപ്പെടെ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദുമായി (ജെ ഇ എം) ബന്ധമുള്ള ആറ് ഭീകരർ കൊല്ലപ്പെട്ടതായി സുരക്ഷാസേന. അനന്ത്നാഗ്, കുൽഗാം ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്.
കുൽഗാം ജില്ലയിലെ മിർഹാമ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ നടത്തിയത്. പ്രദേശത്തെ തിരച്ചിലിനിടെ, ഒളിച്ചിരുന്ന ഭീകരർ സേനാംഗങ്ങൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 2 പേർ പാക് പൗരന്മാരും 2 പേർ പൊലീസിൻ്റെ പട്ടികയിലുള്ള ഭീകരരുമാണ്. 2 പേരെ തിരിച്ചറിഞ്ഞിട്ടില്ല.