വലപ്പാട് വട്ടപ്പരത്തി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു

വലപ്പാട്: കോതകുളം ബീച്ച് വട്ടപ്പരത്തി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. ലോക മംഗളത്തിനായി ശിവചൈതന്യത്തിൽ നിന്ന് ഉദ്ഭൂതമായ ദിവ്യാവതാരമാണ് ഭഗവാൻ സുബ്രഹ്മണ്യൻ. ശൂരപത്മാസുരനെ നിഗ്രഹിച്ച് സുബ്രഹ്മണ്യസ്വാമി തന്റെ അവതാരോദ്ദേശം സഫലമാക്കിയ പുണ്യദിനമായാണ് തുലാമാസത്തിലെ സ്കന്ദഷഷ്ഠി അനുഷ്ഠിക്കുന്നത്.

ഭക്ത ജനങ്ങൾക്ക് കൊവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ദർശനം നൽകിയത്. തന്ത്രി ഹരിലാൽ, മേൽശാന്തി അരുൺ പണിക്കർ എന്നിവരുടെ കാർമികത്വത്തിൽ രാവിലെ ഗണപതി ഹവനം, ഉഷപൂജ, കലശാഭിഷേകം, പന്തീരടി പൂജകൾ നടന്നു. ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

ക്ഷേത്രഭാരവാഹികളായ പ്രസിഡണ്ട് ജയസിംഗ് വന്നേരി, സെക്രട്ടറി ശ്രീജിൽ തുടങ്ങിൽ, സതീശൻ കമ്മാറ, മാതൃസംഘം പ്രസിഡണ്ട് പ്രമീള രാമചന്ദ്രൻ, താര മുകുന്ദൻ, നീന അനിൽകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വൈകീട്ട് ദീപാരാധനയും, നിറമാലയും അത്താഴപൂജയും നടക്കും

Related Posts