പുണ്യ പുരാതന ക്ഷേത്രമായ വട്ടപ്പരത്തി ശ്രീ ഷണ്മുഖക്ഷേത്രത്തിൽ സ്കന്ദ ഷഷ്ടി ആഘോഷം നടത്തി

വലപ്പാട് : കേരളത്തിലെ പ്രധാനപ്പെട്ട സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളിൽ ഒന്നായ വട്ടപ്പരത്തി ശ്രീ ഷണ്മുഖക്ഷേത്രത്തിൽ തുലാമാസത്തിലെ ഷഷ്ടിയായ സ്കന്ദ ഷഷ്ടി ദിനം ഭക്തിയാദരപൂർവം ആചരിച്ചു. ആഘോഷത്തോട് അനുബന്ധിച്ചു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെന്ത്രാപിന്നി ഹരിലാൽ ശാന്തിയുടെ മുഖ്യ കർമികത്വത്തിൽ ബ്രഹ്മകലശം, വിവിധ അഭിഷേകങ്ങൾ, പ്രേത്യേക വഴിപാടുകൾ എന്നിവ നടത്തി. ക്ഷേത്രം മേൽശാന്തി ശൂരനെല്ലൂർ കളരിക്കൽ അരുൺ പണിക്കർ, ക്ഷേത്രം പ്രസിഡന്റ്‌ ജയസിംഗ് വന്നേരി, ട്രഷറർ ഷൈൻ മുറിയപുരക്കൽ, ജുബിൻദാസ് പനക്കൽ, മധുസൂദനൻ ശാന്തി, ഷിജോനാഥ്‌, മാതൃസംഘം ഭാരവാഹികൾ ആയ താര മുകുന്ദൻ, നീന അനിൽകുമാർ, ഹൃദ്യ അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി.

Related Posts