കുന്നപ്പിള്ളിയിൽ ആക്രി പെറുക്കി ഓൺലൈൻ വിദ്യഭ്യാസത്തിനായി ശേഖരിച്ചത് 10 സ്മാർട്ട്‌ ഫോണുകൾ.

കുന്നപ്പിള്ളി:

ആക്രി പെറുക്കി ഓൺലൈൻ വിദ്യഭ്യാസത്തിനായി 10 സ്മാർട്ട്‌ ഫോണുകൾ വാങ്ങി നൽകി. മേലൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കുന്നപ്പിള്ളിയിൽ ഓൺലൈൻ വിദ്യഭ്യാസത്തിന് സ്മാർട്ട്‌ ഫോൺ ഇല്ലാത്ത നിർധന വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് വാർഡിലെ ആർ ആർ ടി പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ വീടുകളിൽ നിന്നും ആക്രി ശേഖരിച്ചത്. കുന്നപ്പിള്ളി വാർഡിൽ വിവിധ സ്കൂളുകളിൽ പഠിക്കുന്ന സ്മാർട്ട്‌ ഫോൺ ഇല്ലാത്ത വിദ്യർഥികൾക്ക് നൽകുന്നതിനായി സ്കൂളുളിലെ പ്രധാന അധ്യാപകർക്ക് ഫോൺ കൈമാറി.

എസ് എൻ യു പി സ്കൂളിലെയും, പൂലാനി വി ബി യു പി സ്കൂളിലെയും പ്രധാനാധ്യാപകരായ എൻ ടി കുഞ്ഞുവറീത്, സുധ, ശോഭ എന്നിവർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി പി ബാബു, വാർഡ് മെമ്പർ പി ആർ ബിബിൻ രാജ് എന്നിവരിൽ നിന്നും ഫോൺ ഏറ്റുവാങ്ങി. സ്കൂളിലെ പ്രധാന അധ്യാപകർ നിർദേശിച്ച 10 വിദ്യാർത്ഥികൾക്കാണ് ഫോൺ കൈമാറിയത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മാതൃക പ്രവർത്തനങ്ങളാണ് വാർഡിലെ ആർ ആർ ടി പ്രവർത്തകർ നടത്തുന്നത്. പരിപാടിയുടെ ഉദ്‌ഘാടനം മേലൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി പി ബാബു നിർവഹിച്ചു. വാർഡ് മെമ്പർ പി ആർ ബിബിൻ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നപ്പിള്ളി, പൂലാനി സ്കൂളുകളിലെ പ്രധാന അധ്യാപകരായ കുഞ്ഞുവറീത്, സുധ, ശോഭ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ എം മഞ്ചേഷ് സ്വാഗതവും ഷിജി വികാസ് നന്ദിയും പറഞ്ഞു

Related Posts