സ്മാർട്ട് കാർഡിലേക്കുള്ള ചുവടുമാറ്റം, സെപ്റ്റംബർ 30 വരെ റേഷൻ കാർഡിൽ തെറ്റു തിരുത്താൻ അവസരം

നവംബര്‍ 1 മുതല്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകൾ വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങൾ തുടങ്ങാനിരിക്കെ നിലവിലുള്ള റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം. ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ നിന്നും താലൂക്ക് സപ്ലൈ ഓഫീസുകളിൽനിന്നും ഇതു സംബന്ധിച്ച അറിയിപ്പുകൾ വന്നു തുടങ്ങി.

നിലവിലെ റേഷന്‍ കാര്‍ഡിലെ പേര്, വയസ്, ലിംഗം, തൊഴില്‍, ഫോണ്‍ നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ കാര്‍ഡുടമകള്‍ അവയിൽ തിരുത്തൽ വരുത്തണം. മരിച്ചവരുടെ പേര് കാര്‍ഡില്‍നിന്ന് നീക്കം ചെയ്യണം. മതിയായ രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 നകം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും civilsupplieskerala.gov.in ല്‍ സിറ്റിസണ്‍ ലോഗിന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാർ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നുണ്ട്. ജനങ്ങൾക്ക് ഇപ്പോൾ തന്നെ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Related Posts