വലപ്പാട് യുവമോർച്ചയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ നൽകി.

വലപ്പാട്:

വലപ്പാട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ മൂന്നു നിർധന കുടുംബങ്ങളിലെ 6 വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ നൽകി. യുവമോർച്ച സൈന്ധവം യൂണിറ്റ് കഴിമ്പ്രം, വേദവ്യാസ യൂണിറ്റ് കോതകുളം ബീച്ച് എന്നീ യൂണിറ്റുകൾ ചേർന്നാണ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകിയത്. യുവമോർച്ച സംസ്ഥാന സെക്രട്ടറിയും 17-ാം വാർഡ് മെമ്പറുമായ ഷൈൻ നെടിയിരിപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ബി ജെ പി നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ജെ പി നേതാക്കളായ മധു കുന്നത്ത്, സന്തോഷ് ശ്രീരാഗം, കിഷോർ, യുവമോർച്ച ഭാരവാഹികളായ നിർമ്മൽ മുരളി, വിശാഖ് ഊണുങ്ങൽ, ആകാശ്, വിഷ്ണു, നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts