എസ്എംസിഎ കുവൈറ്റിന്റെ 26-ആമത് കേന്ദ്ര ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.
കുവൈറ്റ് :
സീറോ മലബാർ സഭ സിനഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുവൈറ്റിലെ ഏക അൽമായ സംഘടനയായ എസ്എംസിഎ കുവൈറ്റിന്റെ 26-ആമത് കേന്ദ്ര ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. പൂർണമായും ഓൺലൈനിൽ കൂടി നടത്തപ്പെട്ട തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ജോളി മാടവന നേതൃത്വം നൽകി. സംഘടനയുടെ 2021 – 2022 പ്രവർത്തന വർഷത്തെ പ്രസിഡന്റായി ബിജോയ് പാലാക്കുന്നേൽ, ജനറൽ സെക്രട്ടറിയായി അഭിലാഷ് അരീക്കുഴി, ട്രഷറായി സാലു പീറ്റർ ചിറയത്ത് എന്നിവരും ചുമതലയേറ്റു. ജോസ് മത്തായി പൊക്കാളിപ്പടവിൽ (അബ്ബാസിയ), ജിസ്മോൻ ജോസഫ് മണിയംപാറയിൽ (സിറ്റി-ഫർവാനിയ), ജോഷ്വാ ചാക്കോ പുന്നശ്ശേരി (ഫാഹഹീൽ), ജോസ്‌കുട്ടി തോമസ് പനങ്ങാട്ട് (സാൽമിയ) എന്നിവരാണ് ഏരിയ ജനറൽ കൺവീനർമാർ.
1995 ൽ കുവൈറ്റിൽ സ്ഥാപിതമായ എസ്എംസിഎ സാമൂഹിക - അദ്ധ്യാത്‌മിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. അഖില കേരള കത്തോലിക്കാ കോൺഗ്രസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സംഘടന മറ്റു ഗൾഫ് രാജ്യങ്ങളിലും എസ്എംസിഎ രൂപം കൊള്ളുവാൻ കാരണഭൂതരായി. കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ മുൻകാല എസ്എംസിഎ പ്രവർത്തകരുടെ കൂട്ടായ്മയായി എസ്എംസിഎ റിട്ടേണീസ് ഫോറവും പ്രവർത്തിക്കുന്നു. കോവിഡ് കാലത്തെ ചാരിറ്റി പ്രവർത്തനങ്ങൾ , ഭവന നിർമ്മാണ പദ്ധതി, രക്തദാനപദ്ധതി , മലയാള ഭാഷാ പഠന പദ്ധതി, ആഗോള കത്തോലിക്കാ ഓൺലൈൻ കലോത്സവം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്കൊപ്പം മരണപ്പെടുന്ന എസ്‌എംസിഎ കുടുംബാംഗങ്ങൾക്കു നൽകുന്ന ഫാമിലി ബെനിഫിറ്റ് സ്കീമും നടപ്പിലാക്കുന്നുണ്ട് .
സോൺ , ഏരിയ, കേന്ദ്ര കമ്മറ്റി എന്നിങ്ങനെ ത്രിതല ഭരണ സംവിധാനമാണ് എസ്എംസിഎ ക്ക് നിലവിലുള്ളത് .സംഘടനയുടെ അടിസ്ഥാന ഘടകമായ 65 കുടുംബയൂണിറ്റുകൾ 13 സോണുകളിലായി നാലു ഏരിയകളിൽ പ്രവർത്തിക്കുന്നു. 31 അംഗ കേന്ദ്ര ഭരണ സമിതി , സംഘടനാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് : ഷാജിമോൻ ഏരേത്തറാ, ഓഫീസ് സെക്രട്ടറി: ജോസ്‌കുട്ടി കൊട്ടാരത്തിൽ, ജോയിന്റ് ട്രെഷറർ: ബിജു ജെയിംസ് കരിംപെൻമാക്കൽ, ബാലദീപ്തി കോർഡിനേറ്റർ: അനു ജോസഫ് പെരിക്കലത്ത്, ആർട്ട്സ് കൺവീനർ: ഫ്രഡി ഫ്രാൻസിസ് പറോക്കാരൻ, കൾച്ചറൽ കൺവീനർ : കുഞ്ഞച്ചൻ ആന്റണി വടയാട്ടുചിറ, സോഷ്യൽ വെൽഫെയർ കൺവീനർ സന്തോഷ് ജോൺ ചക്കിയാത്ത്, മീഡിയ കോർഡിനേറ്റർ: സംഗീത് കുര്യൻ കണിച്ചേരി.