തരംഗമായി സ്മൃതി ഫാഷൻ സ്റ്റൈൽ ദീപാവലി ചിത്രങ്ങൾ ; ദീപാവലി വസ്ത്രങ്ങളുടെ കൂടി ആഘോഷമെന്ന് ഫാഷൻ ഡിസൈനർ സ്മൃതി സൈമൺ

ads banner.png

ദീപാവലിയോട് അനുബന്ധിച്ച് ഫാഷൻ ഡിസൈനർ സ്മൃതി സൈമൺ തയ്യാറാക്കിയ ഉത്തരേന്ത്യൻ ശൈലിയിലുള്ള വസ്ത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. കേരളത്തെക്കാളുപരി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദീപാവലിക്ക് പ്രാധാന്യം കൂടുതൽ ആയതുകൊണ്ട് തന്നെ ആഘോഷവേളയിൽ അണിയുന്ന വസ്ത്രങ്ങൾ വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നവരാണ് ഭൂരിഭാഗം പേരുമെന്ന് പ്രശസ്ത ഫാഷൻ ഡിസൈനർ സ്മൃതി സൈമൺ അഭിപ്രായപ്പെട്ടു.

DIWALI 1.jpeg

DIWALI 3.jpeg

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് സ്ത്രീജനങ്ങളുടെ വസ്ത്രധാരണ രീതിയിൽ പോലും ആഭരണങ്ങളുടെയും നിറങ്ങളുടെയും പരസ്പര പൂരകമായ ധാരാളിത്തം കാണാം. അന്ധകാരത്തെ അകറ്റി ലോകത്തെ വെളിച്ചെതക്കു നയിക്കാൻ പ്രേരിപ്പിക്കുന്ന ദീപാവലി വസ്ത്രങ്ങളുടെ പുതിയ ട്രെൻഡുകൾക്ക് കൂടി കാരാണമാവുന്ന ഉത്സവമായി തന്നെ വിലയിരുത്തമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

DIWALI 2.jpeg

സ്‌മൃതി ഫാഷൻ സ്റ്റൈലിന്റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനർ ആയ സ്‌മൃതി സൈമൺ ദീപാവലി യോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ടിൽ തനത് നോർത്ത് ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞത് ചലച്ചിത്ര താരങ്ങളായ ഷിജു ,സുസ്മിത ,മുസ്കാന് ബീബോ എന്നിവരാണ്. ക്ലിന്റൺ റാഫേലും, ശ്രുതി ശ്രീരാജുമാണ് മേക്കപ്പ് നിർവഹിച്ചത്. പ്രീതി പറക്കാട്ട് ആണ് ആഭരണങ്ങൾ ഒരുക്കിയത്.ദൃശ്യ ഭംഗി ചോരാതേ ദൃശ്യങ്ങൾ പകർത്തിയത് ജിൽസൺ പള്ളിപ്പറമ്പിലും നിബിൻ അബി യും ചേർന്നാണ്.

Related Posts