സ്മൃതി കേരം പദ്ധതിയുടെ താന്ന്യം പഞ്ചായത്ത്തല പ്രവർത്തനം സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു

താന്ന്യം : രാജ്യസഭ എം പി യും കേന്ദ്ര നാളികേര വികസന ബോർഡ് അംഗവുമായ സുരേഷ് ഗോപിയുടെ സ്വപ്നപദ്ധതിയായ സ്മൃതി കേരം പദ്ധതിയുടെ ഭാഗമായി താന്ന്യം പഞ്ചായത്ത് ചെമ്മാപ്പിള്ളി വടക്കുമുറി മേഖലയിലെ കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾക്ക് നാടൻ തെങ്ങിൻ തൈകൾ സൗജന്യ വിതരണം നടത്തി,
ചെമ്മാപ്പിള്ളി എ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ബിജെപി നാട്ടിക നിയോജകമണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുരേഷ് ഗോപി എംപി തെങ്ങിൻ തൈ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജീവിച്ചിരിക്കുന്ന വരും, മൺമറഞ്ഞവരുമായ പ്രമുഖ വ്യക്തികളുടെ പേര് തെങ്ങിൻ തൈകൾക്ക് അദ്ദേഹം നൽകുകയും ചെയ്തു. ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ് കുമാർ, മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് ഝാൻസി ഇ പി, ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട്, ഷൈൻ നേടിയിരിപ്പിൽ, ലിജി ടീച്ചർ, ഗിരീഷ് ഇ പി, രതീഷ് ടി ജി, സന്തോഷ് തണ്ടാശ്ശേരി, ഉണ്ണി കാരയിൽ, അബ്‌ദുൾ കരിം തുടങ്ങിയവർ സന്നിഹിതരായിരുന്നു,