അയ്യങ്കാളിദിനം ആചരിച്ച് എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ നാട്ടിക എൻ എസ് എസ് യൂണിറ്റ്

നാട്ടിക : അയ്യങ്കാളിയുടെ 159-ആം ജന്മദിനത്തോടനുബന്ധിച്ച് എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ നാട്ടികയിലെ എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾ പ്രതീകാത്മകമായി വില്ലുവണ്ടി നിർമ്മിച്ചു. മനുഷ്യനെന്ന പരിഗണന പോലും ഇല്ലാത്ത കാലത്ത് സമൂഹത്തിലെ ഉച്ച നീചത്വങ്ങൾക്കെതിരെ പോരാടിയ അയ്യങ്കാളി 28 - ആമത്തെ വയസ്സിലാണ് ചരിത്രപ്രസിദ്ധമായ വില്ലു വണ്ടി യാത്ര നടത്തിയത്. അതസ്ഥിത ജന വിഭാഗങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതിരുന്ന രാജപാതകളിലൂടെ പുതിയ പ്രഭാതത്തിന്റെ മണിയടി ശബ്ദങ്ങളുമായി സാമൂഹിക അസംബന്ധങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വില്ലു വണ്ടിയിൽ സഞ്ചരിച്ച അയ്യങ്കാളിയെ കുറിച്ച് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ വിദ്യാർത്ഥികൾക്ക് അവബോധം നൽകി. ചടങ്ങിൽ സിനിമ സീരിയൽ സംവിധായകൻ കപിൽ ചാഴൂർ മുഖ്യ അതിഥിയായി. എൻ എസ് എസ് ലീഡർമാരായ അദ്വൈത്, അമൃത, കൃപ, സമ്പത്ത് തുടങ്ങിയവരും എൻഎസ്എസ് വളണ്ടിയേഴ്സും പങ്കെടുത്തു.

Related Posts