ചാറ്റ് ജിപിടിയുടെ പിന്തുണയോടെ പുതിയ ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് സ്‌നാപ്ചാറ്റ്

പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ് ചാറ്റ്. മൈ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ്ബോട്ട് ഓപ്പൺ എഐയുടെ ജനറേറ്റീവ് ടെക്സ്റ്റ് ടൂളായ ചാറ്റ്ജിപിടിയുടെ പിന്തുണയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്‌നാപ് ചാറ്റിലൂടെ ലഭ്യമാക്കിയിരിക്കുന്ന ചാറ്റ് ജിപിടിയുടെ ഒരു മൊബൈല്‍ പതിപ്പാണിത് എന്ന് പറയാം. നിലവിൽ, സ്നാപ് ചാറ്റ് പ്ലസ് വരിക്കാർക്ക് മൈ എ ഐ ഉപയോഗിക്കാൻ കഴിയും. സബ്സ്ക്രിപ്ഷൻ പ്ലാനിന്‍റെ വില 3.99 ഡോളറാണ് (329 രൂപ). സ്നാപ്ചാറ്റിന്‍റെ മറ്റ് പ്രത്യേക സവിശേഷതകളും ഈ പ്ലാനിലുണ്ട്. സുഹൃത്തുക്കൾക്ക് എന്ത് ജന്മദിന സമ്മാനമാണ് നൽകുക എന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കുക, യാത്രകൾ ആസൂത്രണം ചെയ്യുക, പാചകക്കുറിപ്പുകൾ ചോദിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാം.

Related Posts