എസ് എൻ ഡി പി യോഗം 1605 -ാം നമ്പർ പള്ളിപ്രം സെന്റർ ശാഖയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു
എടമുട്ടം: എസ് എൻ ഡി പി യോഗം 1605 -ാം നമ്പർ പള്ളിപ്രം സെന്റർ ശാഖയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ശാഖാ മന്ദിരത്തിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് രാജേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി മുഖ്യാതിഥി ആയിരുന്നു. ബോർഡ് അംഗം പ്രകാശ് കടവിൽ, സുധീർ സിങ്ങ്, നരേന്ദ്രൻ തയ്യിൽ,ബിന്ദു മനോജ്, വി ആർ സി ദാസ്, ചന്ദ്ര ദാസൻ കാരയിൽ എന്നിവർ സംസാരിച്ചു.