എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ മെഗാ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

തൃപ്രയാർ: എസ് എൻ ഡി പി യോഗം നാട്ടിക യൂണിയന്റെ നേതൃത്വത്തിൽ മെഗാ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ക്യാമ്പിൽ തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. എസ് എൻ ഡി പി യൂണിയൻ 3 ലക്ഷം രൂപ മുതൽമുടക്കി 500 രൂപാ നിരക്കിൽ 1000 പേർക്കാണ് വാക്‌സിൻ നൽകിയത്. കൊവിഡ് മഹാമാരി വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയുക എന്ന ദൗത്യമാണ് യൂണിയൻ ഏറ്റെടുത്തിരിക്കുന്നത്.

നാട്ടിക എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡണ്ട് പി വി സുധീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എസ് ജി എ ജനറൽ സെക്രട്ടറി അജിത് കുമാർ, ഡോ. അഭിഷേക്, ഡോ. തമന്ന, ജയന്തൻ പുത്തൂർ, പ്രശാന്ത് മേനോത്ത്, ജയറാം കടവിൽ, ശ്രീജ ടീച്ചർ, മണികണ്ഠൻ യൂണിയൻ സെക്രട്ടറി കെ സി മോഹനൻ, പ്രകാശ് കടവിൽ എന്നിവർ സംസാരിച്ചു.

Related Posts