'ഗുരുവിനോടൊപ്പം ഒരു ദിവസം'; ക്യാമ്പിൻ്റെ ഉദ്ഘാടനം നടന്നു.
തൃപ്രയാർ: വലപ്പാട് എസ് എൻ ഡി പി ശാഖാ ബാലജനയോഗത്തിന്റെയും, 'ഗുരുവിനോടൊപ്പം ഒരു ദിവസം' എന്ന ക്യാമ്പിൻ്റെയും ഉദ്ഘാടനം നടന്നു. ശാഖാ പ്രസിഡണ്ട് എൻ കെ പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖാ സെക്രട്ടറി ഗോപാലൻ വേളയിൽ, പ്രകാശ് കടവിൽ, ജയരാജൻ മാസ്റ്റർ, രാഹുലൻ വേളേക്കാട്ട് എന്നിവർ സംസാരിച്ചു. കെ സി ഇന്ദ്രസേനൻ ക്ലാസ്സ് നയിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.