എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ ശ്രീ നാരയണ ഗുരു ജയന്തി വിപുലമായി ആഘോഷിക്കും

എസ് എൻ ഡി പി യോഗം നാട്ടിക യൂണിയനിൽ ശാഖാ ഭാരവാഹികളുടേയും വനിതാ സംഘം, യൂത്ത്മൂവ്മെന്റ് വിഭാഗങ്ങളുടെയും സംയുക്ത യോഗം ചേർന്നു. 168 -മത് ശ്രീ നാരായണ ഗുരു ജയന്തി വർണ്ണാഭമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. ആനയും അംമ്പാരിയുമായി വാദ്യമേളങ്ങളുടെ അകംപടിയോട് കൂടി വലപ്പാട് ചന്തപ്പടിയിൽ നിന്നും ആരംഭിച്ച് നാട്ടിക ശ്രീ നാരായ ഹാളിൽ ഗുരു പ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചനയോടു സമാപിക്കുന്ന രീതിയിൽ ആണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ആയിരങ്ങൾ അണിനിരക്കുന്ന ഘോഷയാത്ര വിജയിപ്പിക്കന്നതിന് വേണ്ടി 101 പേർ ഉൾപ്പെടുന്ന ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

ആഘോഷ കമ്മിറ്റി രൂപീകരണ യോഗം യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനംചെയ്തു. യൂണിയൻ വൈസ് പ്രസിഡണ്ട് പി.വി. സുദിപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംപ്പുള്ളി , ജയന്തൻ പുത്തൂര് , പ്രകാശ് കടവിൽ, നരേന്ദ്രൻ തയ്യിൽ, ബിന്ദു മനോജ് . ശ്രീജ ടീച്ചർ, പ്രശാന്ത് മേനോത്ത്, ജയറാം കടവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts