എക്സ് ഗൾഫാർ വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹ സംഗമം നടത്തി

പൈനൂർ ഷൂജന്റെ വസതിയിൽ നടന്ന സംഗമം മുതിർന്ന അംഗങ്ങളായ സുരേന്ദ്രൻ മണ്ണുത്തി, ജോൺ ബ്രിട്ടാസ്, രാമചന്ദ്രൻ പൈനൂർ, സുരേഷ് മോഹനൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സുരേഷ് ആലപ്പാട് അദ്ധ്യക്ഷനായി. സന്തോഷ് മാട, ഷൈൻ വെങ്ങാലി, നന്ദകുമാർ കൂനത്ത്, സുരേഷ് താമരക്കുളം, ഷൂജൻ നാട്ടിക, ഇസ്മയിൽ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു.