കവി കുഞ്ഞുണ്ണി സ്മാരക മന്ദിരത്തിൽ എങ്ങണ്ടിയൂർ ചന്ദ്രശേഖരന് സ്നേഹാദരം
വലപ്പാട് : കാവ്യ ഗുരുവിന്റെ സ്മാരക മന്ദിരത്തിൽ സ്നേഹാദരമൊരുക്കി ഗാനരചയിതാവിന് മണപ്പുറത്തെ സാംസ്കാരിക പ്രവർത്തകരുടെ സ്നേഹാദരം. ഫിലിം ക്രിട്ടിക്ക്സ് അവാർഡ് നേടിയ ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെയാണ് തന്റെ ഗുരുവും വഴി കാട്ടിയുമായ കവി കുഞ്ഞുണ്ണിമാഷിന്റെ ഓർമ്മകൾ നിറഞ്ഞ കുഞ്ഞുണ്ണി സ്മാരകത്തിൽ വെച്ച് തീരദേശത്തെ സാംസ്കാരിക പ്രവർത്തകർ ആദരിച്ചത്.
ലെല്ലകൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക സദസ്സും സ്നേഹാദരവും മുൻ എം എൽ എ ഗീതാഗോപി ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനുള്ള ഉപഹാരം എം എൽ എ ഗീതാഗോപിയും ലെല്ല ചെയർമാൻ ബാപ്പു വലപ്പാടും ചേർന്നു നല്കി.
വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ ഐ സക്കറിയ ഗീതാഗോപിയെ പൊന്നാട അണിയിച്ചു. ലെല്ല ചെയർമാൻ ബാപ്പു വലപ്പാട്, ആർ ഐ സക്കറിയ, സി കെ ബിജോയ്, രശ്മിഷിജോ, ഉമ്മർ പഴുവിൽ, ഷൈജൻ ശ്രീവത്സം , സി എ ആവാസ്, സി കെ കുട്ടൻ മാസ്റ്റർ, ഉഷ കേശവ രാജ്, റൗഫ് ചേറ്റുവ, എം എ സലിം കെ ജി ശേഖരൻ, കെ ദിനേശ് രാജ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.