സ്നേഹസംഗീതം ഓഡിഷൻ ആരംഭിച്ചു; പ്രായഭേദമന്യേ സംഗീതം
തൃപ്രയാർ: പ്രായഭേദമന്യേ മികച്ച സംഗീത പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന 'സ്നേഹസംഗീതം' മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ആദ്യ ഓഡിഷൻ സ്നേഹസംഗീതം സ്റ്റുഡിയോ ഫ്ലോർ ആയ സ്നേഹവീട്ടിൽ വെച്ച് ഇന്ന് രാവിലെ 9.30ന് നടന്നു. നിരവധി പ്രതിഭകൾ പങ്കെടുത്ത ചടങ്ങ് മുൻ നാട്ടിക എം എൽ എ യും പ്രോഗ്രാം ചെയർപെഴ്സനുമായ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ ജിഹാസ് വലപ്പാട് അധ്യക്ഷനായ ചടങ്ങിൽ ആർ ഐ സക്കറിയ മുഖ്യാത്ഥിതിയായി. കൺവീനർ രാജൻ പട്ടാട്ട്, കോഡിനേറ്റർ സുനിൽകുമാർ ഉള്ളാട്ടിൽ, ട്രസ്റ്റ് ജനറൽ സെക്രട്ടറി എം എ സലിം, ട്രഷറർ ഫഹ്സത്ത് പി സി എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗങ്ങളായ അശോകൻ കണ്ണോത്ത്, വസന്ത ദേവലാൽ, മുഹമ്മദ് പി എം, പ്രകാശൻ കെ കെ, രാധിക സജീവ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മത്സര വിജയികൾക്കുള്ള അവാർഡ് ആർ ഐ ഷംസുദ്ദീൻ സ്മാരക ട്രസ്റ്റ് നൽകുമെന്ന് ചടങ്ങിൽ മുഖ്യാത്ഥിതിയായ ആർ ഐ സക്കറിയ അറിയിച്ചു.