സ്നേഹത്തണൽ ജീവകാരുണ്യ പുരസ്‌കാരം എം.പി.ഷാജിക്ക് സമ്മാനിച്ചു

അന്തിക്കാട് : തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് മദർ തെരേസയുടെ പേരിൽ ഏർപ്പെടുത്തിയ രണ്ടാമത് ജീവകാരുണ്യപുരസ്കാരം അന്തിക്കാട് സാന്ത്വനം സ്പെഷ്യൽ സ്കൂൾ മാനേജർ എം.പി.ഷാജിക്ക് സമ്മാനിച്ചു..ഇരുപത് വർഷത്തിലേറെയായി മാനസിക ശാരീരിക വൈകല്യങ്ങൾ നേരിടുന്ന കുട്ടികളെ കണ്ടെത്തി സാധാരണ ജീവിതത്തിലേക്ക് അവരെ കൈപിടിച്ചുകൊണ്ടുവരുന്നത് ജീവിത ചര്യയാക്കിയ ആളാണ് എം.പി.ഷാജി. മുഴുവൻ സമയവും സാന്ത്വനം സ്പെഷ്യൽ സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിൽ സജീവമാണ്. ഇ.ജി.സുധാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്നേഹത്തണൽ ട്രസ്റ്റ് രക്ഷാധികാരി കെ.സി.അശോകൻ അധ്യക്ഷത വഹിച്ചു, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും വലപ്പാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രധാന അധ്യാപകനുമായ കെ.ഗോവിന്ദൻ മാസ്റ്റർ അവാർഡും പ്രശസ്തിപത്രവും കൈമാറി , ട്രസ്റ്റ് ചെയർമാൻ വി.സി അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി എം.എ.സലിം, , ട്രഷറർ പി.സി ഹഫ്സത്ത് ജോയിന്റ് സെക്രട്ടറി രാജൻ പട്ടാട്ട് , വൈസ് പ്രസിഡണ്ട് ടി.വി.ശ്രീജിത്ത്. , ജോയിന്റ് സെക്രട്ടറി പി.എം.മുഹമ്മദ്, എസ്‌സിക്യൂട്ടീവ് അംഗം ഷൺമുഖരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സാന്ത്വനം സ്പെഷ്യൽ സ്കൂൾ പ്രധാന അധ്യാപകൻ എം.പി.റിജി മാസ്റ്റർ നന്ദി പറഞ്ഞു.

Related Posts