'ഓപ്പറേഷൻ ബ്ലു ബീറ്റ് 2021' - സ്നേഹതീരം ബീച്ച് ശുചീകരണം നടത്തി.

തളിക്കുളം: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് കോസ്റ്റൽ പോലീസ് ഐ ജി പി പിവിജയൻ കേരള സംസ്ഥാനത്ത് തിരുവനന്തപുരം കോസ്റ്റൽ തീരം മുതൽ കാസറഗോഡ് കോസ്റ്റൽ തീരം വരെനടപ്പാക്കുന്ന ഓപ്പറേഷൻ ബ്ലു ബീറ്റ് 2021 മിഷന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പോലീസ് മേധാവി പൂങ്കുഴലിയുടെനിർദ്ദേശപ്രകാരം അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ഓപ്പറേഷൻ ബ്ലൂ ബീറ്റ്സ് അംഗങ്ങളുടെനേതൃത്വത്തില്‍ തളിക്കുളം ഗ്രാമപഞ്ചായത്ത്, കടലോര ജാഗ്രത സമിതി, കുടുംബശ്രീ അംഗങ്ങൾ, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവരുമായി സഹകരിച്ച് അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളസ്നേഹതീരം ബീച്ചിൽ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് നിർമ്മാർജനം ചെയ്തു. പാരിസ്ഥിതിക വിഷയങ്ങളുംമത്സ്യതൊഴിലാളി മേഖലയിലെ വിഷയങ്ങളും അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ശുചീകരണപരിപാടി ഉദ്‌ഘാടനം ചെയ്തു കൊണ്ട് സി.സി.മുകുന്ദൻ എം എൽ എ പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ഐ പി സജിത അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥിയായ
കൊടുങ്ങല്ലൂർ ഡി .വൈ എസ്.പി. സലീഷ് എൻ എസ് 'ബ്ലു ബീറ്റ് 2021' പദ്ധതിയുടെ പരിസ്ഥിതിക കാഴ്ചപ്പാടുംപ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലേക്ക് തള്ളുന്നത് മനുഷ്യരാശിക്ക് ഉണ്ടാക്കാവുന്ന പ്രത്യോഘാതങ്ങളെക്കുറിച്ചുംസംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത, വികസന കാര്യ സ്റ്റാൻറിങ് കമ്മറ്റിചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബുഷറ അബ്ദുൾ നാസർ, മെമ്പർമാരായ സന്ധ്യ മനോഹരൻ, കെ.കെ. സെയ്നുദ്ദീൻ, സിംഗ് വാലത്ത്, ബിന്നി അറയ്ക്കൽ, ഷാജിആലുങ്ങൽ, സി ഡി എസ് ചെയർപേഴ്സൺ അജന്ത ശിവരാമൻ, ആശ വർക്കർ ഷില, എന്നിവർസന്നിഹിതരായിരുന്നു. കോസ്റ്റൽ സബ്ബ്ഇൻസ്പെക്ടർ വി എൻ മണികണ്ഠൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. സ്നേഹതീരത്തെ ബീറ്റ് ഓഫീസർ കെ ബി സനീഷ് നന്ദി രേഖപ്പെടുത്തി. കോസ്റ്റൽ എസ് ഐ മാരായ സുനിൽ, വിൻസെൻറ്, വിനോദ്, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.