നിർധനർക്കായി സ്നേഹഭവനങ്ങൾ ഒരുക്കി മണപ്പുറം; 21 വീടുകളുടെ ശിലാ സ്ഥാപനം നടത്തി
വലപ്പാട് : മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വലപ്പാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന 21 സ്‌നേഹഭവനങ്ങളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. നിര്‍മാണ പ്രവൃത്തികളുടെ പ്രാരംഭഘട്ടമായി ഗുണഭോക്താക്കള്‍ക്ക് 'മണപ്പുറം സ്‌നേഹഭവനം' ശിലാഫലകങ്ങള്‍ ചടങ്ങില്‍ കൈമാറി.
സമൂഹത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് സ്വന്തമായൊരു ഭവനം. നിരവധി ജനങ്ങൾ ഇന്നും ഭവന രഹിതരായുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്ന ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓരോന്നും പ്രശംസനീയമാണെന്നും, നവ കേരള നിർമിതിക്കായി വി പി നന്ദകുമാർ നൽകി വരുന്ന സേവനങ്ങൾ മാതൃകയാക്കി കൂടുതൽ സുമനസ്സുകൾ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 21 നിര്‍ധന കുടുംബങ്ങള്‍ക്ക് സ്‌നേഹവീട് നിര്‍മിച്ചു നല്‍കുന്നത്. 1.30 കോടി രൂപ ചെലവിട്ടാണ് മണപ്പുറം ഫൗണ്ടേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. 460 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകളാണ് നിര്‍മിച്ചു നൽകുന്നത്. 140 നിയോജക മണ്ഡലത്തിൽ ജീവിത മാർഗം വഴിമുട്ടിയ അർഹരായവർക്ക് വീടുകൾ പണിതു നൽകുന്ന പദ്ധതിയും ഉടനെ ആരംഭിക്കുമെന്നും വലപ്പാടിൻ്റെ സ്വന്തം നന്ദകുമാർ ഉറപ്പ് നൽകിയിട്ടുണ്ട്.
ചടങ്ങിൽ നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍ മുഖ്യാതിഥിയായി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് അധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രൊമോട്ടര്‍ സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ പി എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണന്‍, വാര്‍ഡ് അംഗം അജയ് ഘോഷ്, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി ആര്‍ ഒ കെ എം അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.