സോഷ്യൽ മീഡിയ പരസ്യങ്ങൾ; സെലിബ്രിറ്റികൾക്കും ഇൻഫ്ലൂവൻസർമാർക്കും മാർഗനിർദേശം

ന്യൂഡൽഹി: തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ അവതരിപ്പിക്കുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി. പരസ്യങ്ങൾ, സ്പോൺസേർഡ‍് ഇവന്‍റ്സ്, പെയ്ഡ് പ്രമോഷനുകൾ മുതലായവ ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണം. പരസ്യമാണോ സ്പോൺസേർഡ‍് പരിപാടിയാണോ പാർട്നർഷിപ് പരിപാടിയാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കണം. പരസ്യദാതാവിന്‍റെ മാനദണ്ഡങ്ങളെക്കുറിച്ചും പരസ്യങ്ങളിലെ അവകാശവാദങ്ങളെക്കുറിച്ചും ഇൻഫ്ലുവൻസർ അറിഞ്ഞിരിക്കണം. സ്വയം ഉപയോഗിച്ച് ഉൽപ്പന്നത്തിന്‍റെ ഗുണനിലവാരം വിലയിരുത്താനും നിർദ്ദേശിക്കുന്നു. പ്രേക്ഷകർക്ക് സുതാര്യത ഉറപ്പാക്കാൻ ഇത്തരം കാര്യങ്ങൾ പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Related Posts