വാട്സാപ്പിൽ സ്വകാര്യതയില്ലെന്ന് കണ്ടെത്തൽ

എന്റ് റ്റു എന്റ് എൻക്രിപ്ഷൻ എന്നത് വാട്സാപ്പിൽ എപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന സുരക്ഷാ സംവിധാനമാണ്. അതായത് അയക്കുന്നയാളും സന്ദേശം ലഭിക്കുന്നയാളുമല്ലാതെ ഈ സന്ദേശം മറ്റാരും കാണുകയില്ല എന്നാണ് പറയുന്നത്. ഏറെ പ്രധാനപ്പെട്ട ആശയവിനിമയ സംവിധാനം എന്ന നിലയിൽ വാട്സാപ്പിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തേണ്ടതാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വാട്സാപ്പ് സന്ദേശങ്ങൾ പരിശോധിച്ച് മോഡറേറ്റ് ചെയ്യുന്നതിനായി ഫെയ്സ്ബുക്ക് ഏർപ്പെടുത്തിയിരിക്കുന്ന കരാറുകാർക്ക് ഉപഭോക്താക്കൾ അയയ്ക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ വായിക്കാൻ സാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഒരു ഉപഭോക്താവ് സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്താൽ ആ സന്ദേശത്തിന്റെ പകർപ്പ് വാട്സാപ്പിന്റെ മോഡറേഷൻ കരാറുകാരുടെ പക്കലേക്ക് അയക്കപ്പെടുമെന്ന് പ്രോ പബ്ലിക്ക റിപ്പോർട്ടിൽ പറയുന്നു.

ഓസ്റ്റിൻ, ടെക്സസ്, സിങ്കപ്പുർ, ഡബ്ലിൻ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ 1000 ത്തിലേറെ കരാർ ജീവനക്കാർ കമ്പനിയ്ക്കുണ്ട്. വാട്സാപ്പിലെ ലക്ഷക്കണക്കിന് ഉള്ളടക്കങ്ങളാണ് ഇവർ പരിശോധിച്ചുകൊണ്ടിരിക്കുന്നതെന്ന് പുതിയ പ്രോ പബ്ലിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഇന്റർനെറ്റിലെ ദുരുപയോഗങ്ങൾ തടയുന്നതിന് എന്റ് റ്റു എന്റ് എൻക്രിപ്ഷൻ സംവിധാനം അനിവാര്യമാമെന്നും ഇതിലൂടെ ദിവസേന 10000 കോടി സന്ദേശങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും വാട്സാപ്പ് പറയുന്നു. അതേസമയം തന്നെ തട്ടിപ്പുകൾ തടയുക, ഭീഷണികൾ അന്വേഷിക്കുക, ദുരുപയോഗം ചെയ്യുന്നവരെ നിരോധിക്കുക എന്നിവ ചെയ്യുന്നതിനൊപ്പം തന്നെ ഉപഭോക്താക്കളിൽ നിന്നും പരിമിതമായി മാത്രം വിവരങ്ങൾ ശേഖരിക്കും വിധമാണ് സേവനം നടത്തുന്നതെന്നും വാട്സാപ്പ് പറയുന്നു.

ഈ വിഷയത്തിൽ ഫെയ്സ്ബുക്ക് പറയുന്നത് ഇങ്ങനെയാണ്. വാട്സാപ്പിൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന സന്ദേശങ്ങളും ഉള്ളടക്കങ്ങളും കരാറുകാരാണ് വിലയിരുത്തി നടപടി സ്വീകരിക്കുന്നത്. ഒരു ഉപഭോക്താവ് ഒരു മോശം സന്ദേശം റിപ്പോർട്ട് ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടയാൾ അയക്കുന്ന ഏറ്റവും പുതിയ സന്ദേശങ്ങളും മോഡറേറ്റർമാർക്ക് അയക്കപ്പെടും.

അതേസമയം വാട്സാപ്പിലൂടെയുള്ള ഫോൺവിളികൾ കേൾക്കാൻ കരാറുകാർക്ക് സാധിക്കില്ല എന്നാണ് ഫെയ്സ്ബുക്ക് ആവർത്തിച്ചു പറയുന്നത്. 2014 ലാണ് ഫെയ്സ്ബുക്കിനെ വാട്സാപ്പ് സ്വന്തമാക്കുന്നത്.

Related Posts