ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നടന്നുവരുന്ന ഹൃദയപൂർവ്വം പദ്ധതിക്ക് അഞ്ചു വയസ്സ് തികയുന്നു.
ഡി വൈ എഫ് ഐയുടെ ഹൃദയപൂർവ്വം പദ്ധതിക്ക് അഞ്ചു വയസ്സ്.

മുളങ്കുന്നത്തുകാവ്:
അഞ്ചു വർഷം കൊണ്ട് 62 ലക്ഷം പേർക്ക് പൊതിച്ചോറും. 32000 പേർക്ക് രക്ത ദാനവും 150 പ്ലാസ്മ ദാനവും നടത്തി. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള 182 മേഖല കമ്മിറ്റികളാണ് ഒരു ദിവസം പോലും മുടങ്ങാതെ മെഡിക്കൽ കോളേജിലേക്ക് ഭക്ഷണം എത്തിക്കുന്നത്. പ്രതിദിനം അയ്യായിരം മുതൽ ഏഴായിരം വരെ ഭക്ഷണ പൊതികൾ ഉച്ചക്ക് ആശുപത്രി കോമ്പൗണ്ടിൽ എത്തിച്ച് വിതരണം ചെയ്യും. പൂർണമായും വീടുകളിൽ നിന്നാണ് ഭക്ഷണം ശേഖരിക്കുന്നത്. ഇതിന് വേണ്ടി ഓരോ യൂണിറ്റിനും വളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്.