സംയുക്ത കർഷക സംഘടനകളുടെ നേതൃത്തത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം
വലപ്പാട് : സംയുക്ത കർഷക സംഘടനകളുടെ നേതൃത്തത്തിൽ വലപ്പാട് ചന്ത മൈതാനിയിൽ കർഷക പഞ്ചായത്ത് നടത്തി.കേരള കർഷകസംഘം നാട്ടിക ഏരിയ കമ്മിറ്റി പ്രസിഡണ്ട് അഡ്വ: ജ്യോതി പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.കിസാൻ സഭ വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി എൻ സുചിന്ദ് അദ്ധ്യക്ഷത വഹിച്ചു.സ്വാഗതം കർഷക സംഘം നേതാവ് ടി എസ് മധു, ബി കെ എം യു നാട്ടിക മണ്ഡലം സെക്രട്ടറി പി കെ ശശിധരൻ, എ ജി സുഭാഷ്, ഇ കെ തോമസ് മാഷ്, പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം ജോസ് താടിക്കാരൻ, ഇക്ബാൽ, രാജൻ പട്ടാട്ട്, വസന്ത ദേവലാൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കിഷോർ വാഴപ്പുള്ളി, മുബീഷ് പനക്കൽ, കണ്ണൻ വലപ്പാട്, ഹിരൺ കെ വി, ഹനീഷ്, കണ്ണൻ പി ബി, സജന ജോയ് കൃഷണൻ കല്ലറയ്ക്കൽ, അജിത്ത് നന്ദൻ, കുട്ടൻ മാഷ്, രജിൽ വിജയൻ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിൽ ഐ എൻ ടി യു സി അംഗം എം എം ഇക്ബാൽ നന്ദി രേഖപ്പെടുത്തി.