ലോകകപ്പിന് ഐക്യദാർഢ്യം; യുണീഖ് ഖത്തർ സംഗീത വിഡിയോ പുറത്തിറക്കി
ദോഹ: ഇന്ത്യൻ നഴ്സിംഗ് അസോസിയേഷൻ ഓഫ് ഖത്തർ (ഐആർഎൻഎ) ഫിഫ ലോകകപ്പ് 2019ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മ്യൂസിക് വീഡിയോ പുറത്തിറക്കി. 'വീ ആര്‍ ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍, വീ സപ്പോര്‍ട്ട് ഫിഫ 2022' എന്ന ടാഗ് ലൈനോടെ ആരംഭിച്ച കാമ്പയിന്‍റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്. ദോഹ കോർണിഷിലെ ഓളപരപ്പില്‍ പരമ്പരാഗത പായ് വഞ്ചിയിലായിരുന്നു ചിത്രീകരണം. പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പതാകകൾ വഹിച്ചാണ് നഴ്സുമാർ ഫിഫ ലോകകപ്പിനെ സ്വാഗതം ചെയ്തത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിൽ കാണികൾക്കും കളിക്കാർക്കും ആരോഗ്യ പരിരക്ഷ നൽകുന്നതിനായി ഖത്തറിലെ ആയിരക്കണക്കിന് ഇന്ത്യൻ നഴ്സുമാരെയും വിന്യസിക്കും.