ലാലുപ്രസാദ് യാദവിൻ്റെ മകൻ തേജസ്വി യാദവ് വിവാഹിതനായി

രാഷ്ട്രീയ ജനതാദൾ നേതാവ് (ആർജെഡി) തേജസ്വി യാദവ് വിവാഹിതനായി. ലാലുപ്രസാദ് യാദവിൻ്റെ ഇളയ പുത്രനാണ് തേജസ്വി.

സഹോദരി രോഹിണി ആചാര്യ ട്വിറ്ററിലൂടെ വിവാഹ ഫോട്ടോകൾ പങ്കുവെച്ചു. ബാല്യകാല സുഹൃത്തായ റേയ്ചൽ ഗോഡിൻഹോയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി അമ്പതോളം പേർ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് വിവാഹത്തിൽ സംബന്ധിച്ചു.

ലാലുപ്രസാദ് യാദവിൻ്റെ ഒമ്പത് മക്കളിൽ ഏറ്റവും ഇളയവനാണ് തേജസ്വി യാദവ്. തേജ് പ്രതാപ് എന്ന സഹോദരനും ഏഴ് സഹോദരിമാരുമാണ് തേജസ്വിക്കുള്ളത്. 32 കാരനായ തേജസ്വി ബിഹാറിലെ പ്രതിപക്ഷ നേതാവാണ്.

Related Posts