സൂരി വീണ്ടും നായകൻ; ദുരൈ സെന്തിൽകുമാർ സംവിധാനം, തിരക്കഥ വെട്രിമാരൻ

'പട്ടാസ്' എന്ന ചിത്രത്തിന് ശേഷം ആർഎസ് ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരി നായകനാകും. 'വിടുതലൈ'യുടെ വിജയത്തിന് ശേഷം വെട്രിമാരൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സൂരിയുമായി ചർച്ച നടക്കുകയാണെന്നും 'വിടുതലൈ 2' വിന്റെ ജോലികൾ പൂർത്തിയായ ശേഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമായും മധുരൈ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്നാണ്‌ റിപ്പോർട്ട്.

വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈ' യുടെ വിജയവും സൂരിയുടെ മികച്ച പ്രകടനവും രാജ്യമൊട്ടാകെ പ്രശംസിക്കുകയാണ്. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്തത്. വിജയ് സേതുപതി, ഗൗതം മേനോൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മെയ്-ജൂൺ മാസങ്ങളിലായി പുനരാരംഭിക്കാനാണ് സംവിധായകൻ പദ്ധതിയിടുന്നത്.

Related Posts