ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 49 റൺസ് ജയം
ഇൻഡോർ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 49 റൺസ് ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 178 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റിലി റൂസ്സോ സെഞ്ചുറിയും ക്വിന്റൺ ഡി കോക് അർദ്ധ സെഞ്ചുറിയും നേടി. തുടക്കത്തിൽ തന്നെ ഇന്ത്യയുടെ ബാറ്റിംഗ് നിരക്ക് കാലിടറിയതാണ് തിരിച്ചടിയായത്. 46 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറർ.