വനിതാ ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കന്‍ വനിതകൾ ഫൈനലിൽ, ഓസ്‌ട്രേലിയയെ നേരിടും
കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ 6 റണ്‍സിന് തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ പ്രവേശിച്ചു. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം പുരുഷ, വനിതാ വിഭാഗങ്ങളിൽ ലോകകപ്പിന്‍റെ ഫൈനൽ കളിക്കുന്നത്. ജയിക്കാൻ 165 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസിന് പിടിച്ചുകെട്ടിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ നേരിടും. അയബോംഗ ഖാക്ക 4 വിക്കറ്റും ഷബ്നിം ഇസ്മായിൽ മൂന്ന് വിക്കറ്റും വീഴ്ത്തി.